
സ്വന്തം ലേഖകൻ
കോട്ടയം: ഹൈക്കോടതി ഇടക്കാലവിധി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിരാകരിക്കുന്ന വിധിയായാണ് വന്നിരിക്കുന്നത്. ഹർജിയിലെ പ്രധാന ആവശ്യങ്ങൾ എന്തായിരുന്നു. കരാർ റദ്ദാക്കണം, അല്ലെങ്കിൽ സ്റ്റേ ചെയ്യണം. രണ്ടും കോടതി അനുവദിച്ചില്ല. ഇപ്പോഴുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ നിർദേശിച്ചു.
സർക്കാർ ഈ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും. ഡേറ്റ സുരക്ഷയുടെ കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ല. ഈ കാര്യം സത്യവാങ്ങ് മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഡേറ്റാ സുരക്ഷയ്ക്ക് സർക്കാർ മുന്തിയ പരിഗണന നൽകുന്നതാണ്. മറ്റു കാര്യങ്ങൾ കോടതിയുടെ അന്തിമ ഉത്തരവ് വരട്ടെ. ഇടക്കാല ഉത്തരവിന്റെ വിധിയുടെ വിശദാംശങ്ങൾ എത്തിയ ശേഷം സംസാരിക്കുന്നതായിരിക്കും ഉചിതം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാദത്തിനിടയിൽ ചോദിക്കുന്നത് കോടതിയുടെ വാഗമായി കണക്കാക്കാൻ സാധിക്കില്ല. അന്തിമ വിധിയിൽ വ്യക്തതയുണ്ട്. നിലവിലെ സർക്കാർ നിലപാട് ശരിവയ്ക്കുന്നതാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്നും പുറത്തു വന്നിരിക്കുന്ന വിധി.