കരുത്തുകാട്ടി എടികെ …!ഒഡീഷയും പുറത്ത്..! ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍
സ്വന്തം ലേഖകൻ
കൊൽക്കത്ത : നിർണായക മത്സരത്തിൽ ഒഡീഷ എഫ്സിയെ തോൽപ്പിച്ച് മുൻ ചാമ്പ്യന്മാരായ എടികെ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനലിൽ.
പ്ലേഓഫ് പോരാട്ടത്തിൽ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് ഒഡിഷ എഫ്സിയെ കീഴടക്കിയാണ് എടികെ സെമിയിലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം തട്ടകമായ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹ്യൂഗോ ബൗമസും (36-ാം മിനുട്ട്) ദിമിത്രി പെട്രോറ്റോസുമാണ്(58-ാം മിനുട്ട്) കൊൽക്കത്തക്കായി എതിർവല കുലുക്കിയത്.
ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനൽ ചിത്രം വ്യക്തമായി. ആദ്യ സെമിയിൽ മുംബൈ സിറ്റി എഫ്സിയും ബെംഗളൂരു എഫ്സിയും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ ഹൈദരാബാദ് എഫ്സിയാണ് എടികെയുടെ എതിരാളികൾ. രണ്ടുപാദങ്ങളിലായാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുക.
Third Eye News Live
0
Tags :