video
play-sharp-fill

അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു;  200 കിലോയോളം തൂക്കംവരുന്ന സ്ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്

അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു; 200 കിലോയോളം തൂക്കംവരുന്ന സ്ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്

Spread the love

 

സ്വന്തം ലേഖകൻ

കണ്ണൂർ: അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കണ്ണൂർ ചാലക്കുന്ന് കോർപറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്താണ് 200 കിലോയോളം തൂക്കംവരുന്ന സ്ഫോടകവസ്തുക്കളാണ് കണ്ടെത്തിയത്. സ്ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സൾഫർ, സോഡിയം ക്ലോറൈഡ്, ചാർകോൾ, കരി എന്നിവയാണ് കണ്ടെത്തിയത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 200 കിലോയിലധികം വരുന്ന സ്ഫോടകങ്ങൾ പിടിച്ചെടുത്തത്. കണ്ണൂർ കോർപറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ബർണറിലും കെട്ടിടത്തിലും ചാക്കിൽകെട്ടി സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഫോടക വസ്തുക്കൾ പടക്കനിർമ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഉടമയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 2017ൽ പള്ളിക്കുന്നിൽ വെടിമരുന്നിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ മരുന്നു സൂക്ഷിച്ച വീടാകെ തകർന്നിരുന്നു. അതേ വ്യക്തിയെയാണ് ചാലക്കുന്നിലുമെന്ന് പൊലീസ് സംശയിക്കുന്നത്.