video
play-sharp-fill

പത്തനംതിട്ട ഇലന്തൂരിൽ 490 ലിറ്റർ സ്പിരിറ്റ് പിടികൂടി; ആട് ഫാമിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്

പത്തനംതിട്ട ഇലന്തൂരിൽ 490 ലിറ്റർ സ്പിരിറ്റ് പിടികൂടി; ആട് ഫാമിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്

Spread the love

പത്തനംതിട്ട: ഇലന്തൂരിൽനിന്ന് 490 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ആശാരിമുക്ക് പേഴുംകാട്ടിൽ രാജേഷ് കുമാറിന്റെ വീട്ടിലെ ആട് ഫാമിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ് ഉണ്ടായിരുന്നത്. രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രതീഷ്, രോഹിണിയിൽ സജി എന്നിവരുടേതാണ് സ്പിരിറ്റ് എന്ന രാജേഷിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും കൂടി പ്രതിചേർത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സ്ഥലത്തെത്തി സംഘം പരിശോധന നടത്തിയത്. 35 ലിറ്ററിന് 11 കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്.

പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ഷാജി, റേഞ്ച് ഇൻസ്പെക്ടർ ശ്യാംകുമാർ, പ്രിവൻറ്റീവ് ഇൻസ്പെക്ടർമാരായ എസ് സുരേഷ് കുമാർ, ഡി സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി എ ഷിമിൽ, നിയാദ് എസ് പാഷ, ടി എൻ ബിനുരാജ്, സോമശേഖരൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റാണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags :