video
play-sharp-fill
തെളിവുകൾ അവശേഷിപ്പിക്കാതെ മോഷണം, മംഗലപുരത്തെ ആഡംബരവില്ലയിൽ കവർച്ചനടത്തിയ ‘സ്പൈഡർ സതീഷ്’ പിടിയിലായത് ആന്ധ്രയിൽ, ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വലയിലാക്കിയത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ

തെളിവുകൾ അവശേഷിപ്പിക്കാതെ മോഷണം, മംഗലപുരത്തെ ആഡംബരവില്ലയിൽ കവർച്ചനടത്തിയ ‘സ്പൈഡർ സതീഷ്’ പിടിയിലായത് ആന്ധ്രയിൽ, ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വലയിലാക്കിയത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: യാതൊരു തെളിവും അവശേഷിപ്പിക്കാതെ മംഗലപുരത്ത് ആഡംബരവില്ലയിൽ കവർച്ചനടത്തിയ പ്രതി ആന്ധ്രയിലെ കടപ്പയിൽ അറസ്റ്റിൽ.

‘സ്പൈഡർ സതീഷ്’ എന്ന കാരി സട്ടി ബാബു (36)വിനെയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. അന്വേഷണ സംഘം സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു.

ഒരു തുമ്പും ഇല്ലാതിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പ്രതിയെ വലയിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ജൂൺ അഞ്ചിനാണ് മംഗലപുരം നെല്ലിമൂടിലെ ഐക്ലൗഡ് ഹോംസിൻ്റെ അണ്ടർ ദ ബ്ലൂ വില്ല പ്രോജക്ടിലെ വില്ലയിൽ കവർച്ചനടന്നതായി കണ്ടെത്തിയത്.

കൊല്ലം സ്വദേശി ഷിജിയുടെ സി12 നമ്പർ വില്ലയിൽ നിന്നാണ് 38 പവനോളം സ്വർണ്ണം കവർന്നത്. നാട്ടിലായിരുന്ന ഇവർ അഞ്ചാം തീയതി ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മംഗലപുരം പോലീസിൽ പാരാതിനൽകി.

മോഷണത്തിനുശേഷം കെഎസ്ആർടിസി ബസിൽ നാട്ടിലേക്ക് മടങ്ങിയ പ്രതിയെ പിന്തുടർന്നായിരുന്നു അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.