സ്പൈസി ചിക്കന്‍ കേക്ക് ഉണ്ടാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: സ്പൈസി ചിക്കന്‍ കേക്ക് ഉണ്ടാക്കിയാലോ? പലരും ചിക്കന്‍ കേക്കിനെ കുറിച്ച്‌ ആദ്യം കേള്‍ക്കുകയായിരിക്കും. എന്നാല്‍ ഇന്ന് നമുക്ക് നല്ല കിടിലന്‍ ചിക്കന്‍ കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

ചിക്കന്‍ – 250 ഗ്രാം
മുട്ട – 4
സവാള – 1
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് – 2 ടീസ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മല്ലിയില ആവശ്യത്തിന്
വെളിച്ചെണ്ണ
ബട്ടര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും ഇട്ടു വേവിച്ചു പൊടിച്ചെടുക്കണം. പാനിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇട്ടു നന്നായി വഴറ്റുക. ഇതിലേക്കു പൊടിച്ച ചിക്കന്‍, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. മുട്ട പൊട്ടിച്ചൊഴിച്ച്‌ ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. മുട്ടയിലേക്കു ചിക്കന്‍ മിക്‌സ് ചേര്‍ത്ത് ഇളക്കണം. പാനില്‍ ബട്ടര്‍ പുരട്ടി, ചിക്കന്‍ മുട്ട മിക്‌സ് അതിലേക്ക് ഒഴിച്ച്‌ പാന്‍ അടച്ച്‌ ചെറിയ തീയില്‍ വേവിക്കുക