നിങ്ങളുടെ ഏത്‌ വിവരവും ചോർത്തും;സൂക്ഷിക്കണം ഈ അപകടകാരിയെ; സ്‌‌മാർട് ഫോണിനെക്കാൾ ഭീകരൻ

Spread the love

പ്രൈവസി അഥവാ സ്വകാര്യത ണ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.

video
play-sharp-fill

സ്‌മാർട്‌ഫോണുകളോ, ടാബുകളോ വഴി നമ്മുടെ വ്യക്തിഗത, ബാങ്കിംഗ് അടക്കം വിവരങ്ങൾ ആരെങ്കിലും കൈക്കലാക്കുമെന്ന് ഭയം നമുക്കുണ്ട്.

ഈയടുത്തായി കമ്പ്യൂട്ടർ മൗസുകൾ വഴി വ്യക്തിവിവരം ചോർത്താനാകുമെന്ന് ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരുന്നു. ശബ്‌ദമടക്കം പിടിച്ചെടുത്താണ് ഇത്. എന്നാൽ ഇതിലും ഗുരുതരമായ തരത്തിൽ വിവരങ്ങൾ ചോർത്തുന്ന ഒരുപകരണം വീട്ടിലുണ്ടെന്ന് ഇപ്പോൾ ഒരു ടെക്കിയായ യുവാവ് കണ്ടെത്തിയിരിക്കുകയാണ്. വിവരം അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിലെ സ്‌മാർട്ട് വാക്വം ആണ് ഇത്തവണ വില്ലൻ. കമ്പ്യൂട്ടർ പ്രോഗ്രാമറും ടെക് ഹോബിയിസ്റ്റുമായ ഹരിശങ്കർ‌ നാരായണൻ തന്റെ സ്വന്തം അനുഭവം ബ്ളോഗിൽ കുറിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹരിശങ്കറിന് ഐലൈഫിന്റെ എ11 സ്‌മാർട്ട് വാക്വം സ്വന്തമായുണ്ട്.

ഇത് വീട്ടിൽ നിന്നും ശേഖരിക്കുന്ന ഡാറ്റകൾ തുടർച്ചയായി നിർമ്മാണ കമ്പനിയുടെ സെർവറുകളിലേക്ക് അയക്കുന്നതായി ഹരിശങ്കർ കണ്ടെത്തി. ഒരു വർഷത്തോളം വീട്ടിൽ ഉപയോഗിച്ചശേഷമാണ് ഹരിശങ്കർ തന്റെ സ്‌മാർട് വാക്വത്തെ നിരീക്ഷിച്ചത്.

മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് നമ്മുടെ വിവരങ്ങൾ അപ്പാടെ ചോർത്തുകയാണ് കമ്പനി ചെയ്യുന്നതെന്ന് അദ്ദേഹം മനസിലാക്കി.സ്‌മാർട് വാക്വത്തിന്റെ ഡാറ്റ കൈമാറ്റം മാത്രം തടയാൻ ഹരിശങ്കർ ശ്രമിച്ചു. ഇതോടെ സ്‌മാർട് വാക്വം തന്റെ ജോലി പലപ്പോഴും തെറ്റിക്കുന്നതായി അദ്ദേഹം കണ്ടെത്തി.

ഒരു ദിവസം രാവിലെ ഉപകരണം തനിയെ കേടായി. കമ്പനിയുടെ സർവീസ് സെന്ററിൽ കൊണ്ടുപോയ ശേഷവും അത് നന്നാക്കാൻ കഴിഞ്ഞില്ല. വൈകാതെ വാറന്റീ സമയം കഴിഞ്ഞെന്നും ഇനി നന്നാക്കാനാകില്ലെന്നും അറിയിച്ച് സർവീസ് സെന്റർ ഉപകരണം തിരികെ നൽകി.

സ്‌മാർട് വാക്വം മുഴുവൻ അഴിച്ചെടുത്ത ശേഷം ഹരിശങ്കർ അതിനെ തിരികെ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാൻ തുടങ്ങി. ഇത്തവണ ലോകമാകെ ആക്‌സസ് ചെയ്യാവുന്ന ആൻഡ്രോയിഡ് ഡീബഗ് ബ്രിഡ്‌ജ് അതിലുണ്ടെന്ന് കണ്ടെത്തി.

ഗൂഗിൾ കാർട്ടോഗ്രാഫർ എന്നൊരു പ്രോഗ്രാം സ്‌മാർട്ട് വാക്വത്തിൽ റൺ ചെയ്യുന്നതായി അദ്ദേഹം മനസിലാക്കി. വീടിന്റെ 3ഡി മാപ്പുകൾ ഇതുവഴി ഉപകരണം തയ്യാറാക്കി നൽകിയിരുന്നു.വാക്വം പ്രവർത്തനം നിർത്തിയ സമയം ഒരു പരിചിതമല്ലാത്ത കോഡ് ഉപകരണത്തിലേക്ക് പുറമേനിന്നും എത്തിയതായി കണ്ടെത്തി.

ഇത് നിർമ്മാണ കമ്പനിയിൽ നിന്നും അയച്ചതാണെന്ന് ഹരിശങ്കർ മനസിലാക്കി. ഉടൻ തന്നെ ഹരിശങ്കർ സിസ്റ്റം റീബൂട്ട് ചെയ്‌തു. ഇതോടെ ആദ്യം മുതൽ സ്‌മാർട്ട് വാക്വം പ്രവർത്തിച്ചുതുടങ്ങി. കമ്പനിയിലേക്ക് ഉപകരണത്തിൽ നിന്നും ഡാറ്റ കൈമാറുന്നത് ഹരിശങ്കർ കണ്ടെത്തിയ സമയത്ത് കമ്പനി സ്‌മാർട്ട് വാക്വത്തെ പലതവണ നിയന്ത്രിക്കാൻ ശ്രമിച്ചു.

നമ്മുടെയെല്ലാം വീടുകളിൽ ഉള്ള പല സ്‌മാർട്ട് ഉപകരണങ്ങളും വളരെയെളുപ്പം ഇത്തരത്തിൽ ഡാറ്റ തട്ടിയെടുക്കാൻ കഴിയുന്നവയാക്കി മാറ്റാമെന്ന ഗൗരവകരമായ കണ്ടെത്തലാണ് ഹരിശങ്കർ നടത്തിയത്.