പുതിയ ഡി.ജി.പിയെ ഇന്ന് അറിയാം; പ്രത്യേക മന്ത്രിസഭായോഗം ചേരും

Spread the love

തിരുവനന്തപുരം: പുതിയ ഡിജിപിയെ നിയമിക്കുന്നതിന് പ്രത്യേക മന്ത്രിസഭായോഗം ഇന്ന് രാവിലെ 9. 30 ന് ചേരും . നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ പുതിയ ഡിജിപി തിങ്കളാഴ്ച വൈകുന്നേരം ചുമതലയേറ്റെടുക്കും.

നിധിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ , യോഗേഷ് ഗുപ്ത എന്നിവരുടെ പേരാണ് യുപിഎസ് സി തയ്യാറാക്കി സംസ്ഥാന സർക്കാരിന് കൈമാറിയത് .

എന്നാൽ യുപിഎസ്സി നൽകിയ മൂന്നുപേരുടെ ചുരുക്കപ്പേക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പോലീസ് മേധാവിയുടെ ചുമതല നൽകാമോ എന്നതിൽ സർക്കാർ നിയമപദേശം തേടിയിരുന്നു . എജിയോടും സുപ്രീംകോടതിയിലെ അഭിഭാഷകരോടു മാണ് സർക്കാർ നിയമോപദേശം തേടിയത്.മുഖ്യമന്ത്രിയുൾപ്പെടെ പല മന്ത്രിമാരും തലസ്ഥാനത്തില്ലാത്തതിനാൽ ഓൺലൈനായിട്ടായിരിക്കും യോഗം. എൻജിനിയറിംഗ് പ്രവേശനത്തിനായി റാങ്ക്ലിസ്റ്രിനുള്ള മാർക്ക് സമീകരണ ഫോർമുല മാറ്റുന്നതും പരിഗണിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group