video
play-sharp-fill

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു ; അപകടം പാനൂരില്‍ വെച്ച് ; സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു ; അപകടം പാനൂരില്‍ വെച്ച് ; സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പാനൂരില്‍ വെച്ചാണ് അപകടം നടന്നത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

തലശേരിയില്‍ നിന്നും കല്ലി ക്കണ്ടി ഭാഗത്തേക്ക് വരികയായിരുന്നു സ്പീക്കറുടെ വാഹനം. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് വരികയായിരുന്നു. ഈ സമയം സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ല.

ഇതും അപകടത്തിന് കാരണമായി. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ കാറില്‍ തന്നെ യാത്ര തുടര്‍ന്നു.
അതേ സമയം പ്രത്യേക രാഷ്ട്രീയ അന്തരീക്ഷം നിലനില്‍ക്കെ പാനൂരിലുണ്ടായ അപകടം പൊലീസുകാരെയും ആശങ്കയിലാഴ്‌ത്തി.

സുരക്ഷാവീഴ്ച ഉണ്ടായൊ എന്ന കാര്യവും പൊലിസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ എ. എൻ ഷംസീറിന് പൊലിസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു.