സുജിത്ത് ദാസ് താങ്കളെ സല്യൂട്ട് ചെയ്യാൻ മാനാഭിമാനമുള്ള ഒരു പോലീസുകാരനും സാധിക്കില്ല; പി വി അൻവറുമായുള്ള സുജിത്ദാസിന്റെ ഫോൺ കോൾ പുറത്തായതോടെ പൊലീസ് സേനയ്ക്കാകെ മാനക്കേടുണ്ടാക്കി എംഎൽഎയും എസ്പിയും; സഹായിച്ചാൽ സർവീസിലുനീളം കടപ്പെട്ടവനായിരിക്കുമെന്നും സുജിത്ത് ദാസ് പറഞ്ഞതോടെ ഐപിഎസുകാരൻ്റെ നട്ടെല്ല് വാഴപ്പിണ്ടിയായി; ഐപിഎസ് ഉദ്യോഗസ്ഥരിൽ പലരും അഴിമതിക്കാർ; കുമരകത്തെ റിസോർട്ടുകളിൽ ഐപിഎസുകാരൻ്റെ ബന്ധുക്കൾ താമസിച്ച വകയിൽ നൽകാനുള്ളത് ലക്ഷക്കണക്കിന് രൂപ

Spread the love

മലപ്പുറം : സുജിത്ത് ദാസ് താങ്കളെ സല്യൂട്ട് ചെയ്യാൻ മാനാഭിമാനമുള്ള ഒരു പോലീസുകാരനും സാധിക്കില്ല. പറയുന്നത് ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്ന സിപിഒ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരാണ്.

തനിക്കെതിരേ നല്‍കിയ പരാതി പിൻവലിക്കണമെന്നും അങ്ങനെ ചെയ്താൽ താൻ 25-ാം വയസ്സില്‍ സർവീസില്‍ വന്നയാളാണെന്നും ദൈവം അനുഗ്രഹിച്ചാല്‍ ഡി.ജി.പി.യായി വിരമിക്കാമെന്നും അതുവരെ എം.എല്‍.എ.യോട് കടപ്പെട്ടിരിക്കുമെന്നും മുൻ മലപ്പുറം എസ്.പി.യും ഇപ്പോള്‍ പത്തനംതിട്ട എസ്.പി.യുമായ എസ്.സുജിത് ദാസ് പറയുന്ന ഓഡിയോ സന്ദേശമാണ് ഇന്നലെ പുറത്തായത്

എം.എല്‍.എ.യോട് കെഞ്ചുന്ന പോലീസുദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശം പുറത്തുവന്നതോടെ സ്ഥാനത്തെ മുഴുവൻ പോലീസ് സംവിധാനത്തിനും അത് നാണക്കേടായി. ഇതോടെ ഐപിഎസുകാരൻ്റെ നട്ടെല്ല് വാഴപ്പിണ്ടിയായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരിൽ പലരും അഴിമതിക്കാരാണെന്ന് ഈ ഫോൺ സംഭാഷണത്തിലൂടെ മനസ്സിലാക്കാം. സംസ്ഥാനത്തെ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കൾ കുമരകത്തെ റിസോർട്ടുകളിൽ താമസിക്കുകയും ഭക്ഷണം കഴിക്കുകയും, ഹൗസ് ബോട്ടുകളിൽ ഉല്ലാസയാത്ര നടത്തുകയും ചെയ്ത വകയിൽ റിസോർട്ട് ഉടമകൾക്ക് നൽകാനുള്ളത് ലക്ഷക്കണക്കിന് രൂപയാണ്. ആഴ്ച തോറും ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾ കുമരകത്ത് തമ്പടിച്ചിരുന്നതാണ് ലഭിക്കുന്ന വിവരം.

ഇവർക്ക് “ഓസിൽ താമസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഉല്ലാസയാത്ര നടത്തുന്നതിനും” കുമരകം സ്റ്റേഷനിലെ എസ്എച്ച്ഒ മാർ റിസോർട്ട് ഉടമകളുടെ കൈയ്യും കാലും പിടിച്ച കഥ കുമരകത്ത് പാട്ടാണ്.