play-sharp-fill
ചെന്നൈയിൽ, കോളേജ് വനിതാ ഹോസ്റ്റലിൽ  വൻ ലഹരി വേട്ട ;  500 പൊലീസുകാര്‍ ചേര്‍ന്ന് നടത്തിയ റെയ്ഡിൽ മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു

ചെന്നൈയിൽ, കോളേജ് വനിതാ ഹോസ്റ്റലിൽ വൻ ലഹരി വേട്ട ; 500 പൊലീസുകാര്‍ ചേര്‍ന്ന് നടത്തിയ റെയ്ഡിൽ മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ കോളജിൽ ലഹരി വേട്ട.
മുപ്പതിലേറെ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തു.

ഇവരിൽ കഞ്ചാവും ലഹരിമരുന്നുമാണ് പിടികൂടിയത്.
,കഞ്ചാവ്- മയക്കുമരുന്ന് ഉപയോഗം വ്യാപകമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കസ്റ്റഡിയിലെടുത്തവരെ കല്യാണ മണ്ഡപത്തിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

പ്രദേശത്തെ കോളേജ് ഹോസ്റ്റലുകളിൽ വിദ്യാർത്ഥികൾ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിലായിരുന്നു നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

500-ലധികം പോലീസ് ഉദ്യോഗസ്ഥർ അണിനിരന്നായിരുന്നു ഇന്ന് വിവിധ കോളേജ് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയത്.

രാവിലെ ചെങ്കൽപട്ട് ജില്ലയിലെ പോത്തേരി, കാട്ടാങ്കുളത്തൂർ എന്നിവിടങ്ങളിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലുകളിലായിരുന്നു പരിശോധന.

കസ്റ്റഡിയിലായ വിദ്യാര്‍ത്ഥികളിൽ നിന്ന് കഞ്ചാവും ലഹരി ഗുളികകളും ഉൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.