video
play-sharp-fill

എസ്.നജീബ് തൃശൂർ പൊലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗം എസ്.പി; നിയമനം പ്രമോഷനോടെ

എസ്.നജീബ് തൃശൂർ പൊലീസ് അക്കാദമിയിലെ മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗം എസ്.പി; നിയമനം പ്രമോഷനോടെ

Spread the love

തേർഡ് ഐ ബ്യൂറോ

തൃശൂർ: സംസ്ഥാന പൊലീസിലെ മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗം എസ്.പിയായി എസ്.നജീബിനെ നിയമിച്ചു. തൃശൂർ പൊലീസ് അക്കാഡമിയിലാണ് ഇദ്ദേഹത്തിന്റെ നിയമനം. തിരുവനന്തപുരം സൗത്ത് സോൺ ഐ.ജി ഓഫിസിൽ മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗം ഡിവൈ.എസ്.പി ആയിരിക്കെയാണ് ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്.

കോട്ടയം മണിമല ആലപ്ര സ്വദേശിയാണ് നജീബ്. ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി അദ്ധ്യാപികയായ ഐബി എ.ഖാദറാണ് ഭാര്യ. മക്കൾ – പട്ടം കേന്ദ്രീയ വിദ്യാലയം വിദ്യാർത്ഥി ബിലാൽ, പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥി ബാസിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2003 ൽ കേരള പൊലീസ് അക്കാദമിയിൽ മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗം എസ്.ഐആയാണ് ഇദ്ദേഹം സർവീസിൽ പ്രവേശിച്ചത്. ബി.ടെക് ഓട്ടോമൊബൈൽ എൻജിനീയറിങ് ബിരുദ്ധധാരിയാണ്.