
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ പൊലീസ് കുമരകത്ത് റൂട്ട്മാർച്ച് നടത്തി. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലാണ് പൊലീസും ഐ.ടി.ബി.പിയും ചേർന്നു മാർച്ച് നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘർഷ സാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പൊലീസിന്റെ റൂട്ട് മാർച്ച് നടത്തിയത്. മുൻ തിരഞ്ഞെടുപ്പുകളിൽ കുമരകത്ത് രാഷ്ട്രീയ സംഘർഷം ഉണ്ടായിരുന്നു. ഇത് കൂടി ഒഴിവാക്കുകയാണ് ഇപ്പോൾ ലക്ഷ്യമിട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group