ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലൻസുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായി; മന്ത്രിമാർ കടന്നുപോകുമ്പോഴെല്ലാം സൈറണുകൾ ഉയർന്ന ശബ്ദത്തിൽ വയ്ക്കുന്നത് എന്തൊരു ബുദ്ധിമുട്ടാണ്; ഇത് ചെവികൾക്കും ദോഷം ചെയ്യും; ആംബുലൻസുകൾക്ക് ഇനി ആകാശവാണിയുടെ ശബ്ദം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യുഡൽഹി: ഏത് ഉറക്കത്തിലും നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് ആംബുലൻസ് സൈറൺ.എത്ര ദൂരത്തിൽ നിന്ന് അതിന്റെ ശബ്ദം കേട്ടാലും എല്ലാവരുടെയും നെഞ്ചിൽ ഒരു ഇടിപ്പാണ്.എന്നാൽ ആ കാലം ഓർമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ ശബ്ദത്തിനു പകരം ആകാശവാണിയിൽ അതിരാവിലെ കേൾക്കാറുള്ള സംഗീതശകലം ഉപയോഗിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ ഉള്ളിൽ ഭീതി നിറക്കുന്ന ആംബുലൻസുകളുടെ സൈറൺ ശബ്ദത്തിന് പകരം കാതിന് കൂടുതൽ ഇമ്പം പകരുന്ന സംഗീത ശകലം ഉപയോഗിക്കാനാണ് ഗതാഗത മന്ത്രാലയം പദ്ധതിയിടുന്നത്. നാസിക്കിലെ ഒരു ഹൈവേ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചുവന്ന ബീക്കണുകളുടെ ഉപയോഗം ഇല്ലാതാക്കിയ പോലെ ആംബുലൻസുകളുടെ സൈറണുകളും അവസാനിക്കേണ്ട സമയമായെന്നും ഗഡ്കരി പറഞ്ഞു. ആംബുലൻസുകളിൽ മാത്രമല്ല, പോലീസ് വാഹനങ്ങളിലും സൈറണുകൾക്ക് പകരം ആകാശവാണിയുടെ സംഗീതം ഉപയോഗിക്കാനാണ് ആലോചന.

”ഈ സൈറണുകൾ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ആംബുലൻസുകളും പോലീസ് വാഹനങ്ങളും ഉപയോഗിക്കുന്ന സൈറണുകളെ കുറിച്ച് ഞാൻ പഠിക്കുകയാണ്. ആകാശവാണിയിൽ അതിരാവിലെ പ്രക്ഷേപണം ചെയ്യുന്ന ഈണം ആംബുലൻസുകളിൽ ഉപയോഗിക്കാൻ ഞാൻ ആലോചിക്കുന്നു. മന്ത്രിമാർ കടന്നുപോകുമ്പോഴെല്ലാം സൈറണുകൾ ഉയർന്ന ശബ്ദത്തിൽ വയ്ക്കുന്നത് എന്തൊരു ബുദ്ധിമുട്ടാണ്. ഇത് ചെവികൾക്കും ദോഷം ചെയ്യും’-മന്ത്രി പറഞ്ഞു.

അതോടൊപ്പം വാഹനങ്ങളുടെ ഹോൺ ശബ്ദം മാറ്റാനും ആേലാചന നടക്കുന്നതായി വാർത്തയുണ്ടായിരുന്നു. പുല്ലാങ്കുഴൽ, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം തുടങ്ങിയ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ ഹോണുകളിൽ ഉപയോഗിക്കാനാണ് ഗതാഗത മന്ത്രാലയത്തിന്റെ ആേലാചന.