play-sharp-fill
ഹജ്ജ് ക്വോട്ട രണ്ടു ലക്ഷമാക്കി ഉയർത്തിയും 850 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചും സൗദി കിരീടാവകാശി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിച്ചു

ഹജ്ജ് ക്വോട്ട രണ്ടു ലക്ഷമാക്കി ഉയർത്തിയും 850 ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചും സൗദി കിരീടാവകാശി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിച്ചു

സ്വന്തം ലേഖകൻ

സൗദി ജയിലുകളിലുള്ള 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനം സൗദി അറിയിച്ചത്. ഇന്ത്യയിൽനിന്നുള്ള ഹജ്ജ് ക്വോട്ട 1.75 ലക്ഷത്തിൽനിന്ന് രണ്ടു ലക്ഷമായി ഉയർത്താനും തീരുമാനമായിട്ടുണ്ട്. അതിനു തക്ക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനെ ആശ്രയിച്ചാണ് ഈ വർഷംതന്നെ ക്വോട്ട ഉയർത്തുന്ന കാര്യം തീരുമാനിക്കുക. വിവിധ രംഗങ്ങളിൽ സഹകരണം വർധിപ്പിക്കുന്ന അഞ്ചു ധാരണപത്രങ്ങളും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

ദേശീയ അടിസ്ഥാന സൗകര്യ നിധിയിൽ നിക്ഷേപം നടത്തുന്നതിനാണ് ഒരു ധാരണപത്രം. പരസ്പര നിക്ഷേപ ബന്ധം വർധിപ്പിക്കുന്നതിന് ഇൻവെസ്റ്റ് ഇന്ത്യ, സൗദി ജനറൽ ഇൻവെസ്റ്റ്മന്റെ് അതോറിറ്റി എന്നിവ തമ്മിൽ സഹകരണ ചട്ടക്കൂട് ഉണ്ടാക്കും. ടൂറിസ, പാർപ്പിട രംഗത്തെ സഹകരണം, പ്രസാർ ഭാരതി-സൗദി ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ദൃശ്യ, ശ്രാവ്യ പരിപാടി കൈമാറ്റം എന്നിവക്കും ധാരണപത്രം ഒപ്പുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത രണ്ടു വർഷങ്ങളിലായി ഊർജ, നിർമാണ മേഖലകളിൽ ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ (ഏകദേശം 7.10 ലക്ഷം കോടി രൂപ) നിക്ഷേപ പദ്ധതിയുമായി സൗദി അറേബ്യ. പെട്രോകെമിക്കൽസ്, റിഫൈനറി, അടിസ്ഥാന സൗകര്യ വികസനം, കൃഷി, നിർമാണ മേഖല എന്നീ രംഗങ്ങളിലെ നിക്ഷേപം നടത്താമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിട്ടുണ്ട്.