
തിരുവനന്തപുരം:ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സക്ൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണില്‍ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു ഇത്തരം എതിർപ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണ്.ഇത് സമൂഹത്തില്‍ വിഭാഗീയതക്ക് കാരണമാകും .ഡ്രസ്സ കോഡ് പാലിച്ചാണ് കായിക വിനോദ്ദങ്ങള്‍ നടത്തുന്നത്. ആരും കുട്ടികളോട് അല്‍പ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങള്‍ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു
സൂമ്പയിൽ ചർച്ച ചെയ്തു തെറ്റിദ്ധാരണ നീക്കാൻ തയ്യാറാണ്.എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല ഇതൊന്നും വിവാദം ആക്കേണ്ടതില്ല ഓരോ സ്കൂളിന്‍റേയും സാഹചര്യം അനുസരിച്ചാണ് ഇത് നടപ്പാക്കേണ്ടത്
വിവാദങ്ങള്‍ ലഹരിയെക്കാള്‍ കൊടിയ വിഷമാണ്.സ്കൂളില്‍ കുട്ടികള്‍ യൂണിഫോംമിലാണ് സൂംബ ചെയ്യുന്നത്.കുട്ടികള്‍ നിർബന്ധമായും പങ്കെടുക്കണം .ഇത്തരംവിവാദം ഭൂരിപക്ഷ വർഗ്ഗീയതയെ ശക്തിപ്പെടുത്തും.ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങള്‍ പ്രല്‍ത്സാഹിപ്പിക്കണം. ഉന്ത്യയില്‍ ഹിജാബിനെതിരെ കാമ്പ്യയിൻ നടന്നപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ നിലപാട് എടുത്തു.മതസംഘടനകള്‍ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു.അത് ഭൂരിപക്ഷ വർഗീയത വളർത്താനെ ഉപകരിക്കൂ.ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group