
രണ്ടു വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി റിമാൻഡ് ചെയ്തു; സംഭവം തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : രണ്ടുവയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഇരുപത്തിയൊന്നുകാരിയെ കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഭരതന്നൂർ സ്വദേശിനി സോണിയയെയാണ് നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തത്.
ജനുവരി പതിമൂന്നിനാണ് യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പാങ്ങോട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനോടൊപ്പം ഒളിച്ചോടിയതാണെന്ന് സ്ഥിരീകരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ സംരക്ഷണം ആവശ്യമായ സമയത്ത് രണ്ട് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിന് ബാലസംരക്ഷണ നിയമപ്രകാരമാണ് പാങ്ങോട് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രേരണാക്കുറ്റം ചുമത്തി കാമുകനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Third Eye News Live
0
Tags :