ഓട്ടത്തിനിടയിൽ പാട്ട്; സംഗീതജ്ഞനായ ഡ്രൈവർക്ക് ഇന് പാട്ട് മാത്രം മതിയെന്ന് ആർടിഒ; പാട്ടുകാരനായ ഡ്രൈവർക്ക് ആറു മാസം ഇനി വീട്ടിലിരിക്കാം; ഡ്രൈവർ പാടിയ സുൽത്താൻ വണ്ടി മൈസൂരിൽ മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ഓടുന്ന വണ്ടിയുടെ ഗിയർ പെൺകുട്ടികളെക്കൊണ്ടു മാറ്റിക്കുന്ന ഡ്രൈവർക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ പാട്ടുകാരൻ ഡ്രൈവറുടെയും ലൈസൻസ് പോകും. മൈസൂരിലേയ്ക്കു വിദ്യാർത്ഥികളെയുമായി വിനോദ യാത്ര പോയ സ്വകാര്യ ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് വണ്ടിയിലിരുന്ന് പാട്ട് പാട്ടിയത്.
വണ്ടി അപകടത്തിൽപ്പെട്ടതിനു പിന്നാലെയാണ് വണ്ടിയോടിക്കുന്നതിനിടെ ഒരു കൈവിട്ട് മൈക്കിലൂടെ ഡ്രൈവർ പാട്ട് പാടുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ ഡ്രൈവറുടെ ലൈസൻസ് ആറു മാസം സസ്‌പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ബസ് അപകടത്തിൽപ്പെട്ട് മൈസൂർ റോഡിൽ മറിഞ്ഞ് നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരുമ്പാവൂരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കെ.എൽ 40 5649 നമ്പർ എക്‌സ്‌പ്ലോയിഡിന്റെ ദേവലോകത്തെ സുൽത്താൻ എന്ന ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഡ്രൈവറുടെ ക്യാബിനിലിരുന്ന പാട്ട് പാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഈ പാട്ടിന്റെ വീഡിയോ കറങ്ങിത്തിരിഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പക്കലുമെത്തി.
വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർ പെൺകുട്ടികളെ ഉപയോഗിച്ച് ബസിന്റെ ഗിയർ മാറുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രൈവർ വാഹനത്തിന്റെ ക്യാബിനിലിരുന്ന് പാട്ട് പാടുന്ന വീഡിയോയും ഇറങ്ങിയത്.
ആരോ മിഴി നീട്ടി എന്നു തുടങ്ങുന്ന പാട്ട് മുപ്പതുസെക്കൻഡോളം ഒറ്റക്കൈവിട്ട് വണ്ടി ഓടിക്കുന്നതിനിടെ പാടുന്ന താടിക്കാരൻ ഡ്രൈവറുടെ വീഡിയോയാണ് സോ്ഷ്യൽ മീഡിയ വഴി പ്രചരിച്ചത്. വലത്കയ്യിൽ മൈക്ക് പിടിച്ച്, ഇടതു കൈകൊണ്ട് താളത്തിൽ വണ്ടിയുടെ സ്റ്റിയറിംങ് പിടിച്ച്, അത്യാവശ്യം നല്ല വേഗത്തിൽ തന്നെയാണ് വണ്ടി കുതിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് കണ്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണവുമായി രംഗത്തിറങ്ങിയത്.
പെരുമ്പാവൂരിൽ നിന്നും വിദ്യാർത്ഥികളെയുമായി പോയ ടൂറിസ്റ്റ് ബസ് മൈസൂരിൽ അപകടത്തിൽപ്പെട്ടിരുന്നു. ഈ ബസിന്റെ ഡ്രൈവറാണ് ഇത്തരത്തിൽപാട്ട് പാടുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇത് തെളിയിക്കുന്ന ഫോട്ടോയും വീഡിയോകളും മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടുണ്ട്. വണ്ടിയുടെ നമ്പർ സഹിതം ലഭിച്ചതോടെ ഡ്രൈവറെ കണ്ടെത്തി ആറു മാസത്തേയ്ക്ക് ലൈസൻസ് സസ്‌പെന്റ് ചെയ്യാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.