
മകൻ പിതാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു ; സംഭവം കുടുംബ വഴക്കിനിടെ ;പിതാവ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ
എറണാകുളം : പിതാവിനോട് മകന്റെ ക്രൂരത. 70കാരനെ മകൻ വെട്ടി പരിക്കേൽപ്പിച്ചു. അങ്കമാലി സ്വദേശി ദേവസിക്കാണ് വെട്ടേറ്റത്. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസിയുടെ മകന്‍ ജൈജു(46)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ എന്ന് പോലീസ് പറയുന്നു.
Third Eye News Live
0
Tags :