
ജമ്മു: നഗ്രോട്ടയിലെ സൈനിക ക്യാമ്പില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആര്‍മി ഡോഗ് യൂണിറ്റില്‍ സേവനമനുഷ്ഠിച്ചിരുന്ന സൈനികനെയാണ് മിലിട്ടറി ക്യാമ്പിനുള്ളിലെ ഫാമിലി ക്വാര്‍ട്ടേഴ്സ് ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക നിഗമന പ്രകാരം ഇതൊരു ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, മരണകാരണം സംബന്ധിച്ച കൃത്യമായ സ്ഥിരീകരണം അന്വേഷണത്തിന് ശേഷം മാത്രമേ ലഭിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ജമ്മു പോലീസും അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം വ്യക്തമാകുമെന്നും അധികൃതര്‍ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി ജമ്മു ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ സൈന്യം വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



