
കണ്ണൂര്‍: തലശേരിയില്‍ വയോധികയുടെ മാല കവർന്ന കേസില്‍ സൈനികൻ അറസ്റ്റില്‍. കതിരൂർ സ്വദേശി ശരത്താണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്ന ജാനകിയുടെ മാലയാണ് ഇയാള്‍ പൊട്ടിച്ചോടിയത്. ഷെയർ ട്രേഡിംഗില്‍ ശരത്തിന് വൻ തുക നഷ്ടപ്പെട്ടിരുന്നു. ഇതിനായി മേടിച്ച കടം വീട്ടാനായാണ് മോഷ്ടിച്ചത് എന്നാണ് മൊഴി.
ബിഹാറില്‍ സൈനികനായ ജോലിചെയ്യുന്ന ഇയാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. ജാനകിയുടെ മാല കവർന്നതിനു പുറമേ പള്ളൂരിലെ ഒരു സ്ത്രീയുടെ മാലയും ശരത് മോഷ്ടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത് മുക്കുപണ്ടം ആയതിനാല്‍ സ്ത്രീ പരാതിപ്പെട്ടിരുന്നില്ല. പ്രതിയെ റിമാൻഡ് ചെയ്തു.