play-sharp-fill
സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; വൈരാഗ്യം തീര്‍ക്കാന്‍ രാഷ്ട്രീയമായി കെട്ടിച്ചമച്ചതെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം; പീഡനം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ല; തെരഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ വജ്രായുധം യുഡിഎഫിന് ഊര്‍ജ്ജം പകരുന്നു; റിപ്പോര്‍ട്ട് കേന്ദ്രത്തിന് അയച്ചതോടെ വെട്ടിലായി പിണറായി

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; വൈരാഗ്യം തീര്‍ക്കാന്‍ രാഷ്ട്രീയമായി കെട്ടിച്ചമച്ചതെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം; പീഡനം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ല; തെരഞ്ഞെടുപ്പു കാലത്ത് ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ വജ്രായുധം യുഡിഎഫിന് ഊര്‍ജ്ജം പകരുന്നു; റിപ്പോര്‍ട്ട് കേന്ദ്രത്തിന് അയച്ചതോടെ വെട്ടിലായി പിണറായി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വൈരാഗ്യം തീര്‍ക്കാനുള്ള കേസാണിതെന്നും രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്നുമുള്ള നിഗമനത്തിലേക്കാണ് നിലവില്‍ ക്രൈംബ്രാഞ്ച് പോകുന്നത്. 2012 സെപ്റ്റംബര്‍ 19ന് ക്ലിഫ്ഹൗസില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍, ഈ ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്സണല്‍ സ്റ്റാഫിനെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും പരാതിക്കാരി സംഭവം നടന്ന ദിവസം ക്ലിഫ്ഹൗസില്‍ വന്നില്ലെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല, ഏഴ് വര്‍ഷം മുമ്പുള്ള ഫോണ്‍രേഖകള്‍ ലഭ്യമല്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിക്കെതിരായി തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ ഐ സി സി ജനറല്‍ സെക്രട്ടി കെ സി വേണുഗോപാല്‍, മുന്മന്ത്രി അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡന പരാതികളാണ് സി ബി ഐയ്ക്ക് വിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കേസ് സിബിഐക്ക് വിട്ട പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയാണ്. സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് സി ബി ഐക്ക് കൈമാറിയത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.