
സോളാർ വിവാദം വീണ്ടും കനക്കുന്നതിനിടെ ശാലുമേനോൻ്റെ വിവാഹ മോചന വാർത്ത സജീവം: വിവാദങ്ങളോട് പ്രതികരിക്കാതെ താരം; മറുപടി പറയേണ്ടത് ശാലുവെന്ന് ഭർത്താവ്
സിനിമ ഡെസ്ക്
കൊച്ചി : സോളാർ വിവാദ നായിക സരിത നായർ മുഖ്യസ്ഥാനത്ത് എത്തിയ തട്ടിപ്പ് കഥകൾ പ്രചരിക്കുന്നതിനിടെ സോളാറിലെ മറ്റൊരു നായിക ശാലുമേനോനും വീണ്ടും വിവാദക്കുരുക്കിൽ. സരിതയ്ക്കും ബിജു രാധാകൃഷ്ണനും ഒപ്പം തട്ടിപ്പ് കേസിൽ കുടുങ്ങി ജയിലിൽ കഴിഞ്ഞ ശാലുമേനോൻ പുറത്തിറങ്ങിയ ശേഷമാണ് വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് പിന്നാലെ സീരിയലിലും സോഷ്യൽ മീഡിയയിലും സജീവമായിരുന്ന താരം വിവാഹ മോചിത ആകുകയാണ് എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
സജി നായര്‍ – ശാലു മേനോന്‍ താര ദമ്പതികള്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെയാണ് പ്രചരിച്ചത്. സ്വന്തമായി നൃത്ത വിദ്യാലയം നടത്തുന്ന ശാലു അടുത്തിടെയാണ് അഭിനയത്തില്‍ സജീവം ആയത്. ഇതിനിടയിലാണ് ശാലു മേനോന്‍ ഭര്‍ത്താവുമായി വേര്‍പിരിയുകയാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കുകയാണ് സജി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പ്രത്യേകിച്ചു മറുപടി പറയാന്‍ എനിക്കില്ല. കൂടുതല്‍ പേരും ഞങ്ങള്‍ വേര്‍പിരിഞ്ഞോ എന്നാണ് ചോദിച്ചുകൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാന്‍ അല്ലല്ലോ പറയേണ്ടത്. വേര്‍പിരിയാന്‍ താത്പര്യം ഉള്ള ആളല്ല ഞാന്‍. ശാലുവിന് വേര്‍പിരിയണോ എന്നുള്ളത് എനിക്ക് അറിയില്ല.
ശാലു തന്നെ അതിന്റെ മറുപടി നല്‍കട്ടെ. സോളാര്‍ കേസില്‍പെട്ട് ജയില്‍ വാസത്തിലായിരുന്ന ശാലു ഇതിനുശേഷമാണ് വിവാഹം കഴിച്ചത്. 2016 ല്‍ ആയിരുന്നു സജിയും ശാലുവും തമ്മിലുള്ള വിവാഹം. എന്നാല്‍ ഈ വാര്‍ത്തകളോട് ശാലു മേനോന്‍ പ്രതികരിച്ചിട്ടില്ല.