സോളാർ കേസ് എറണാകുളത്തെ പുതിയ കോടതിയിലേക്ക് മാറ്റി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സോളാർകേസ് പ്രതിയായ സരിത.എസ്.നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാൽ എംപിക്കും എതിരെയെടുത്ത പീഡനക്കേസ് എറണാകുളത്തെ പുതിയ കോടതിയിലേക്ക് മാറ്റി. ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്. 2012ൽ ഉമ്മൻ ചാണ്ടിയും കെ.സി. വേണുഗോപാലും തിരുവനന്തപുരത്തു പീഡിപ്പിച്ചെന്നാണ് സരിത നൽകിയിരിക്കുന്ന മൊഴി. എന്നാൽ ശബരിമല വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ തനിക്കെതിരെ കേസെടുത്തതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.