video
play-sharp-fill
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയുമായി കറങ്ങാനിറങ്ങി: പരാതി ഉയർന്നതോടെ കുട്ടിയെയുമായി പൊലീസ് സ്റ്റേഷനിൽ എത്തി; എന്നിട്ടും യുവാവ് പോക്സോ കേസിൽ അകത്തായി

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയുമായി കറങ്ങാനിറങ്ങി: പരാതി ഉയർന്നതോടെ കുട്ടിയെയുമായി പൊലീസ് സ്റ്റേഷനിൽ എത്തി; എന്നിട്ടും യുവാവ് പോക്സോ കേസിൽ അകത്തായി

തേർഡ് ഐ ബ്യൂറോ

കൊല്ലം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി കറങ്ങാനിറങ്ങുകയും , ഒടുവിൽ പരാതി ഉയർന്നതോടെ കുട്ടിയെയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തിട്ടും യുവാവ് പോക്സോ കേസിൽ അകത്തായി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പരിചയപ്പെട്ട പ​തി​നാ​റു​കാ​രി​യാ​യ ദ​ലി​ത് പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാക്കിയെന്ന കേസിലാണ് പ​ത്തൊ​മ്പതു​കാ​ര​ന്‍ അ​റ​സ്​​റ്റി​ലാ​യത്. പു​ന​ലൂ​ര്‍ ക​ല​യ​നാ​ട് ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ആ​സാ​ദാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെ​ണ്‍​കു​ട്ടി​യെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് കാ​ട്ടി ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​വ​ര്‍ ന​ല്‍​കി​യ ഫോ​ണ്‍ ന​മ്പറി​ല്‍ ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ ഇ​രു​വ​രും ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ല്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കു​ക​യു​ണ്ടാ​യി.

പെ​ണ്‍​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​തി​ല്‍ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ര്‍​ന്ന്, പൊ​ലീ​സ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.