സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പ്രായപൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ; പ്രതി അറസ്റ്റിൽ

metal prison bars with handcuffs on black background
Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

വർക്കല: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ ഇടക്കര വടക്കേക്കര വീട്ടിൽ ഇർഫാൻ(23) ആണ് പിടിയിലായത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

അയിരൂർ സ്വദേശിയായ പെൺകുട്ടിയെയാണ് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. തുടർന്ന് ഒരു മാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group