video
play-sharp-fill
ലോക്കൽ പേജിൽ ഒതുങ്ങേണ്ട മരണ വാർത്ത; ചാനലുകളുടെ ഒറ്റ വരി വാർത്ത; ദേവനന്ദയുടെ മരണം വലിയ ചർച്ചയാക്കിയത് സോഷ്യൽ മീഡിയ; പക്ഷേ…

ലോക്കൽ പേജിൽ ഒതുങ്ങേണ്ട മരണ വാർത്ത; ചാനലുകളുടെ ഒറ്റ വരി വാർത്ത; ദേവനന്ദയുടെ മരണം വലിയ ചർച്ചയാക്കിയത് സോഷ്യൽ മീഡിയ; പക്ഷേ…

എ.കെ ശ്രീകുമാർ

കോട്ടയം: ഒരു നാട്ടിലെ സാധാരണ മരണമാകേണ്ടിയിരുന്ന, ദേവനന്ദയുടെ മരണം മലയാളിയുടെ വാർത്താ ചർച്ചയാക്കി മാറ്റിയത് സോഷ്യൽ മീഡിയയുടെ ഇടപെടൽ. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ കാണാതായ പെൺകുട്ടിയുടെ തിരോധാനം ഇത്ര വലിയ വാർത്തായാകാൻ കാരണം സോഷ്യൽ മീഡിയ നടത്തിയ ഇടപെടലുകൾ തന്നെയാണ്. രാവിലെ മുതൽ തന്നെ ഇടവേളകളില്ലാതെ സോഷ്യൽ മീഡിയ ദേവനന്ദയുടെ ഫോട്ടോയും വാർത്തകളും പ്രചരിപ്പിച്ചതോടെയാണ് ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും, വെള്ളിയാഴ്ച രാവിലെ പത്രങ്ങളും ദേവനന്ദയ്ക്കു വേണ്ടി സ്ഥലം മാറ്റി വച്ചത്.

സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം നന്മമരമായി മുന്നിൽ നിന്നു നയിച്ചപ്പോൾ, മറ്റൊരു വിഭാഗം ഇതിനെ തകർക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നത് വിരോധാഭാസമായി. സോഷ്യൽ മീഡിയയിലെ മാനസിക രോഗികളായ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ സാധാരണക്കാരായ ഇവരുടെ സേവനത്തെപ്പോലും തൃണവത്കരിച്ചുകൊണ്ട് അതിക്രൂരമായ രീതിയിലാണ് പെരുമാറിയത്. കുട്ടിയെ കണ്ടെത്തിയെന്നത് അടക്കം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ്, സോഷ്യൽ മീഡിയയിലെ ഒരു പറ്റം മാനസിക രോഗികൾ അഴിഞ്ഞാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ കണ്ടെത്തിയെന്നത് അടക്കം വ്യാജ പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം സാമൂഹ്യ വിരുദ്ധർ പ്രചരിപ്പിച്ചിരുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ശേഷം വ്യാജമായ പ്രചാരണങ്ങളുമായി ഇപ്പോൾ ഈ സാമൂഹ്യ വിരുദ്ധ സംഘം സജീവമായിട്ടുണ്ട്. ഇത് കൂടാതെയാണ് കുട്ടിയെ കാണാതായതിന് പിന്നാലെ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം സജീവമാണെന്ന് പ്രചാരണങ്ങൾ ഓഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.

ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തുന്ന സംഘങ്ങൾക്കെതിരെ വൻ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. സൈബർ സെൽ അടക്കം ഈ പ്രചാരണങ്ങൾക്കെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുമുണ്ട്. ശക്തമായ നടപടികൾ സൈബർ സെല്ലിൽ നിന്നും ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എങ്കിലും പോലും പലരും സോഷ്യൽ മീഡിയയെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുകയാണ്.