video
play-sharp-fill
‘ മദ്യം കഴിക്കുന്നവർക്ക് മുട്ട സൗജന്യം’ , വീട്ടിലിരുന്ന് കള്ള് കുടിക്കാനും സൗകര്യമുണ്ട് ; എക്‌സൈസ് വരുന്നുണ്ടോയെന്ന് നോക്കാൻ ശമ്പളത്തിന് ആളുകളും ; ഒടുവിൽ ശോഭന പൊലീസ് പിടിയിൽ

‘ മദ്യം കഴിക്കുന്നവർക്ക് മുട്ട സൗജന്യം’ , വീട്ടിലിരുന്ന് കള്ള് കുടിക്കാനും സൗകര്യമുണ്ട് ; എക്‌സൈസ് വരുന്നുണ്ടോയെന്ന് നോക്കാൻ ശമ്പളത്തിന് ആളുകളും ; ഒടുവിൽ ശോഭന പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

ചാരുംമൂട് : മദ്യം കഴിക്കുന്നവർക്ക് മുട്ട സൗജന്യം എന്ന വാഗ്ദാനം നൽകി അനധികൃതമായി വീട്ടിൽ മദ്യവിൽപന നടത്തിയിരുന്ന സ്ത്രീക്കെതിരെ എക്സൈസ് കേസ് എടുത്തു. വളളികുന്നം താളിരാടി ബിനീഷ് ഭവനത്തിൽ ശോഭന (60) ക്കെതിരെയാണ് നൂറനാട് എക്സൈസ് കേസ് എടുത്തത്.

മദ്യം ചെറിയ കുപ്പികളിലാക്കി 100 രൂപ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. വീട്ടിലിരുന്ന് കള്ള് കുടിക്കുന്നതിനുള്ള സൗകര്യവും ഇവർ ഒരുക്കിയിരുന്നു.മദ്യം കഴിക്കുന്നവർക്ക് മുട്ട സൗജന്യം എന്ന വാഗ്ദാനം നൽകിയാണ് ശോഭന കച്ചവടം നടത്തിവന്നത്.എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധയ്ക്ക് വരുന്നുണ്ടോ എന്നറിയാൻ പലസ്ഥലങ്ങളിലായി ശമ്പളത്തിന് ആളെ നിർത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസമായി ഇവരുടെ വീടും പരിസരവും എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഇ.ആർ.ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ വള്ളിക്കുന്നം പള്ളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ശോഭനയും സംഘവും പിടിയിലായത്.