video
play-sharp-fill

സ്നേഹക്കൂട് അഭയമന്ദിരത്തിലെ ജനറേറ്റർ മോഷണം; കേസ് കൊടുക്കില്ല, തിരികെ തരണം, കാലുപിടിക്കാം ; നോവായി ഫേസ്ബുക് കുറിപ്പ്

സ്നേഹക്കൂട് അഭയമന്ദിരത്തിലെ ജനറേറ്റർ മോഷണം; കേസ് കൊടുക്കില്ല, തിരികെ തരണം, കാലുപിടിക്കാം ; നോവായി ഫേസ്ബുക് കുറിപ്പ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്നേഹക്കൂട് അഭയമന്ദിരത്തിലെ ജനറേറ്റർ മോഷണം പോയി. വയോജനങ്ങളെ പാർപ്പിക്കുന്ന ഇവിടെ കറന്റ് പോയാൽ ജനറേറ്റർ സൗകര്യം അത്യാവശ്യമാണ്. പണം മുടക്കി ഒന്ന് വാങ്ങാൻ സാധിക്കാത്തതിനാൽ, വാടകക്ക് എടുത്ത ജനറേറ്റർ ആണ് ഇവിടെ ഉപയോഗിച്ച് വന്നിരുന്നത്. ഇതാണ് മോഷണം പോയത്.

 

സംഭവവുമായി ബന്ധപ്പെട്ട് നിഷാ സ്നേഹക്കൂട് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് വായിക്കം ;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇരുട്ടിലേയ്ക്ക് ഞങ്ങളെ തള്ളിവിടരുത്

ദയവായി തിരികെ തരണം, ഞങ്ങളുടെ മുൻപിൽ മറ്റ് മാർഗ്ഗങ്ങളില്ല,ഞങ്ങൾ കാലു പിടിയ്ക്കാം. പുതിയതൊന്നു വാങ്ങാൻ കഴിയാഞ്ഞിട്ടാണ് വാടകയ്ക്ക് എടുത്ത് വെച്ചത്,ഇപ്പോഴത്തെ സാഹചര്യത്തിൽ വാടക പോലും മുഴുവനായി കൊടുത്ത് തീർക്കാൻ സാധിയ്ക്കാത്തത് കൊണ്ടാണ് തിരികെ കൊടുക്കാഞ്ഞത്,,

കേസൊന്നും കൊടുക്കുന്നില്ല,

ആരേയും ദ്രോഹിക്കണമെന്നുമില്ല, ദയവായി കനിയണം.

Tags :