എസ്.എൻ.ഡി.പി ഭിന്നത ബിഡിജെഎസിലേക്കും ; സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു
സ്വന്തം ലേഖകൻ
ആലപ്പുഴ: എസ്.എൻ.ഡി.പി ഭിന്നത ബിജെഡിസിലേക്കും. സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിഡിജഎസ്സിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായ്ക്ക് അയച്ചു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനുമായി സുഭാഷ് വാസു അഭിപ്രായ ഭിന്നതയിലാരുന്നു. എസ്എൻഡിപിയിൽ വിമത നീക്കം ശക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായിരുന്ന മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനുപുറമെ രേഖകൾ മോഷ്ടിച്ചെന്നാരോപിച്ച് ഇയാൾക്കെതിരെ താലൂക്ക് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 ജൂലൈയിലാണ് സുഭാഷ് വാസു സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സ്‌പൈസസ് ബോർഡ് ചെയർമാൻ പദവി.