ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ചത് ഒരു കോടി രൂപയ്ക്ക്; കൊല്ലത്ത് രണ്ട് പേര്‍ പിടിയില്‍; കേസില്‍ എട്ട് പേര്‍ക്ക്‌ കൂടി പങ്കുള്ളതായി മൊഴി

Spread the love

സ്വന്തം ലേഖിക

കൊല്ലം: ഇരുതലമൂരിയെ വില്‍ക്കുന്ന സംഘം പിടിയില്‍.

നൗഫല്‍, ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനം വകുപ്പിന്റെ പിടിയിലായത്.
പ്രതികള്‍ കൊല്ലത്തെ വ്യാപാരിക്ക് ഒരു കോടി രൂപാ വിലയ്ക്ക് പാമ്പിനെ പറഞ്ഞുറപ്പിച്ചു വെച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശൂര്‍ സ്വദേശി നൗഫല്‍ ഇടപാട് നടത്തിയത് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഉന്മേഷ് വഴിയാണ്.

ഇരുതലമൂരി കൈമാറ്റത്തിനിടയില്‍ മീയ്യണ്ണൂര്‍ മെഡിക്കല്‍ കോളജിന് സമീപത്ത് വച്ച്‌ പ്രതികള്‍ പിടിയിലാവുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കേസില്‍ എട്ടു പേര്‍ക്ക്‌ കൂടി പങ്കുള്ളതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ പെട്ട ജീവിയാണ് ഇരുതലമൂരി.