
സ്കൂട്ടിയിലെ ഹെഡ്ലൈറ്റിനുള്ളില് പാമ്പ്; 30 കിലോമീറ്റര്‍ സഞ്ചരിച്ച യുവാവ് പാമ്പിൻ്റെ കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖിക
എഴുകോണ്‍: സ്കൂട്ടിയിലെ ഹെഡ്ലൈറ്റിനുള്ളില് കയറിയ പാമ്പുമായി 30 കിലോമീറ്റര്‍ സഞ്ചരിച്ച യുവാവ് കടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൈതക്കോട് വെള്ളാവിള വീട്ടില്‍ സുജിത് മോനാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ നീണ്ടകരയിലെ ഭാര്യാഗൃഹത്തില്‍ നിന്ന് പുറപ്പെട്ട് കാഞ്ഞിരകോട് എത്തിയപ്പോള്‍ കൈയില്‍ എന്തോ ഇഴയുന്നതായി തോന്നി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ടിനിര്‍ത്തി നോക്കിയശേഷം പാമ്പാണെന്ന് മനസ്സിലായെങ്കിലും പുലര്‍ച്ചെ സമയം സഹായത്തിന് ആളെ കിട്ടാത്തതിനാല്‍ ഹെഡ്ലൈറ്റിന്റെ ഇരുവശത്തെയും ദ്വാരങ്ങള്‍ അടച്ചശേഷം കൈതക്കോടുള്ള വീട്ടിലെത്തി.
ഹെഡ്ലൈറ്റിന്റെ ഭാഗം ഇളക്കിനോക്കിയപ്പോഴാണ് നാലര അടി നീളമുള്ള അണലിയാണെന്ന് മനസ്സിലായത്.