video
play-sharp-fill

വാഷിങ് മെഷീനിൽ മൂർഖൻ കുഞ്ഞിനെ കണ്ടെത്തി ; അറ്റകുറ്റപ്പണി നടത്തുന്നതിനായ് മെഷീൻ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്

വാഷിങ് മെഷീനിൽ മൂർഖൻ കുഞ്ഞിനെ കണ്ടെത്തി ; അറ്റകുറ്റപ്പണി നടത്തുന്നതിനായ് മെഷീൻ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്

Spread the love

തളിപ്പറമ്പ് : കണ്ണൂർ തളിപ്പറമ്പിൽ വാഷിങ് മെഷീനിൽ മൂർഖൻ കുഞ്ഞിനെ കണ്ടെത്തി.തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പി.വി. ബാബുവിന്റെ വീട്ടിലെ വാഷിങ് മെഷീനിലാണ് മൂർഖൻ കുഞ്ഞ് കയറിക്കൂടിയത്.

തകരാറിലായ വാഷിങ് മെഷീൻ അറ്റകുറ്റപ്പണി നടത്തുന്നതിനായ് തുറന്നപ്പോഴാണ് വാഷിങ് മെഷീന് ഉള്ളി പാമ്പിനെ കണ്ടെത്തിയത്.

പാമ്പിനെ കണ്ടയുടൻ സ്നേക് റെസ്ക്യൂവർ ആയ അനിൽ തൃച്ചംബരത്തെ  അറിയിക്കുകയും അദ്ദേഹം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group