‘പ്രീവെഡ്ഡിം​ഗ് ഷൂട്ട് സന്ദർശിക്കാനെത്തിയ പാമ്പ്, ഷൂട്ടിം​ഗിനിടെ ഉണ്ടായ ഭയപ്പെടുത്തുന്നതും എന്നാൽ രസകരമായതുമായ നിമിഷങ്ങൾ’ ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പ്രീ വെഡ്ഡിം​ഗ് ഷൂട്ടുകളില്ലാത്ത കല്ല്യാണം ഇന്ന് വളരെ വളരെ കുറവായിരിക്കും. വിവാഹത്തിന് മുമ്പ് തന്നെ റൊമാന്റിക്കായിട്ടുള്ള മനോഹര ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത് ട്രെൻഡായിക്കൊണ്ടിരിക്കുകയാണ്. അതിനായി വെറൈറ്റി ആയിട്ടുള്ള സ്ഥലങ്ങളും വസ്ത്രങ്ങളും ഐഡിയകളും ഒക്കെ ഇപ്പോഴുണ്ട്. അതുപോലെ ഒരു പ്രീവെഡ്ഡിം​ഗ് ഷൂട്ടിന് വിളിക്കാതെ ഒരു അതിഥിയെത്തി. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ഷൂട്ട് നടക്കുന്നത് ഒരു ​ഗുഹയ്‍ക്കകത്താണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. സൂര്യപ്രകാശം വളരെ കുറച്ച് മാത്രമാണ് അകത്തേക്ക് വരുന്നത്. അതിനകത്ത് വെള്ളവും കാണാം. വിവാഹിതരാവാൻ‌ പോകുന്ന യുവാവും യുവതിയും ഫോട്ടോഷൂട്ടിനെത്തിയ ടീമും എല്ലാം അതിന്റെ അകത്തുണ്ട്. ഷൂട്ടിം​ഗ് പുരോ​ഗമിക്കവെയാണ് ആരും ക്ഷണിക്കാതെ ഒരു അതിഥി അങ്ങോട്ട് എത്തിച്ചേർന്നത്. അതൊരു പാമ്പായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിലെ ഒരാൾ തന്നെയാണ് പാമ്പിനെ കണ്ടത്. അയാൾ മറ്റുള്ളവരോടും വിവരം പറയുന്നുണ്ട്. എന്നാൽ, ബഹളം വയ്ക്കുന്നതിന് പകരം എല്ലാവരും വളരെ കൂളായിട്ടാണ് ആ സാഹചര്യത്തെ നേരിട്ടത്. യുവതി ഒന്ന് പേടിക്കുന്നുണ്ട് എങ്കിലും യുവാവ് അവളുടെ കൈപിടിച്ച് അവളെ കംഫർട്ടാക്കുന്നത് കാണാം. അധികം കഴിയും മുമ്പ് തന്നെ പാമ്പ് പാമ്പിന്റെ വഴിക്ക് പോവുകയും ചെയ്തു.

ഫോട്ടോഷൂട്ട് നടത്തുന്ന parshu_kotame_photography150andmayur_pathak_photography_150 തന്നെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ‘പ്രീവെഡ്ഡിം​ഗ് ഷൂട്ട് സന്ദർശിക്കാനെത്തിയ പാമ്പ്, ഷൂട്ടിം​ഗിനിടെ ഉണ്ടായ ഭയപ്പെടുത്തുന്നതും എന്നാൽ രസകരമായതുമായ നിമിഷങ്ങൾ’ എന്ന് വീഡിയോയുടെ ഒപ്പം കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

https://www.instagram.com/parshu_kotame_photography150/?utm_source=ig_embed&ig_rid=64852347-a4a9-4443-92bf-1e6056eb67d4

എന്തായാലും, അധികം പേരും ഇങ്ങനെ ഒരു സാഹചര്യം വന്നാൽ കാറിക്കൂവി ബഹളം വച്ചേനെ എന്ന കാര്യത്തിൽ സംശയമില്ല.