ചക്കയിട്ട് വീട്ടിലെത്തിയപ്പോൾ കയ്യിൽ എന്തോ കടിച്ചതായി തോന്നി..!! ആശുപത്രിയിൽ എത്തിക്കും മുൻപേ അബോധാവസ്ഥയിലായി..! പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോതമംഗലം: പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ (36) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. അടുത്തുള്ള പുരയിടത്തിൽനിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ഒരുക്കി ക്കൊണ്ടിരിക്കുന്നതിനിടെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി. പരിഭ്രാന്തിയിലായ ഇവരെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിൽ എത്തിക്കും മുൻപേ നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെ മരിച്ചു.

കുടുംബശ്രീ പ്രവർത്തകയാണ് നിഷിദ. ഭർത്താവ് അൻസൽ സൗദിയിലാണ്. മക്കൾ: മുഹമ്മദ് ഇൻസാം (വിദ്യാർഥി, വാരപ്പെട്ടി ഗവ. ടെക്‌നിക്കൽ എച്ച്.എസ്.), മുഹമ്മദ് ഇർഫാൻ, നൂറ ഫാത്തിമ (മൈലൂർ മുസ്‌ലിം എൽ.പി. സ്കൂൾ വിദ്യാർഥികൾ).

കബറടക്കം ഞായറാഴ്ച ഇഞ്ചൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.