Spread the love

കോഴിക്കോട്: പുതുപ്പാടിയില്‍ യുവാവിന് പാമ്പുകടിയേറ്റു. പുതുപ്പാടി കക്കാട് കൂറുമനക്കണ്ടി ഉന്നതിയിലെ രവീണിനാണ് വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ കാലിന് പാമ്പുകടിയേറ്റത്.

video
play-sharp-fill

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവാവിന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അടുത്തിടെയാണ് കോഴിക്കോട് ഷൂ ധരിക്കുന്നതിനിടയില്‍ ഉള്ളില്‍ ഒളിഞ്ഞിരുന്ന പാമ്പ് കടിച്ച്‌ യുവതി പരിക്കേറ്റത്. എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് പാമ്പുകടിയേറ്റത്. സംഭവത്തെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ജോലിക്ക് പോകുന്നതിനായി തിരക്കിട്ട് ഷൂ ധരിക്കുന്നതിനിടെയാണ് കാലില്‍ എന്തോ കടിച്ചതായി അനഘയ്ക്ക് അനുഭവപ്പെട്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഉടൻ ഷൂ അഴിച്ചുനോക്കിയതും അതിനുള്ളില്‍ പാമ്പ് ഒളിഞ്ഞിരുന്നതായി കണ്ടെത്തുകയായിരുന്നു.