കോട്ടയത്ത് ആളില്ലാത്ത വീട്ടിൽ ‘അതിക്രമിച്ചു’ കയറി താമസമാക്കി: രണ്ടു ഭാര്യമാരും പതിനാറ് മക്കളുമായി സകുടുംബം താമസം; മൂർഖൻ ഫാമിലിയെ ചാക്കിലാക്കി വാവാ സുരേഷ്..! വാവ പാമ്പിനെ പിടിക്കുന്ന വീഡിയോ ഇവിടെ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുമരകത്ത് ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറി താമസിച്ച രണ്ടു ഭാര്യമാരും പതിനാറ് കുട്ടികളും അടങ്ങിയ മൂർഖൻ കുടുംബത്തെ ചാക്കിലാക്കി വാവാ സുരേഷ്. കുമരകം പഞ്ചായത്ത് ആറാം വാർഡിൽ ഇടവെട്ടം തുരുത്തിൽ പരുത്തിക്കളത്തിൽ സുഗുണന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് മൂർഖനെയും കുടുംബത്തെയും വാവ സുരേഷ് പിടികൂടിയത്. രണ്ടു പെൺ മൂർഖനും, ഒരു ആൺ മൂർഖനും പതിനാറ് കുഞ്ഞുങ്ങളുമാണ് വീട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശവാസികളും മീൻ പിടുത്തക്കാരുമായ സനീഷും, ജോൺസണും ജോൺസണും മീൻ പിടുത്തത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴാണ് വീടിനുള്ളിലേയ്ക്കു മൂർഖൻ പാമ്പ് കയറി പോകുന്നത് കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പാമ്പുകൾ ഉള്ളതായി കണ്ടെത്തി. തുടർന്നു ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും പരിശോധന നടത്തി പാമ്പുകൾ ഉണ്ടെന്നു ഉറപ്പിച്ചു. തുടർന്നു ഇവർ വിവരം വാവാ സുരേഷിനെ അറിയിച്ചു. തുടർന്നു സുരേഷിനെ വിളിച്ചു വരുത്തുകയായിരുന്നു.
വീട്ടുടമയായ സുഗുണനും കുടുംബവും 15 വർഷത്തിലേറെയായി മണർകാട് എരുമപെട്ടിയിലാണ് താമസിക്കുന്നത്. ഇതിനാൽ ഈ വീട്ടിൽ ആളില്ലാത്ത സാഹചര്യമാണ്. ഇത് മുതലെടുത്താൻ മൂർഖൻ കുടുംബം വീട്ടിൽ അതിക്രമിച്ചു കയറിയത്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് വാവാ സുരേഷ് സ്ഥലത്ത് എത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ പാമ്പുണ്ടെന്നു കണ്ടെത്തി. തുടർന്നു പാമ്പിനെ പിടികൂടാൻ വട്ടം കൂട്ടുകയായിരുന്നു. അഞ്ചു മണിക്കൂറോളം പരിശ്രമിച്ച് രാത്രി പന്ത്രണ്ട് മണിയോടെയാണ് വാവാ സുരേഷ് പാമ്പുകളെ പിടികൂടിയത്.
രണ്ട് സഹായികൾക്കൊപ്പം എത്തിയ സുരേഷിന് നാലര മണിക്കുറാണ് പാമ്പുകളെ പിടികൂടാൻ വേണ്ടി വന്നത്. വീടിനുള്ളിൽ നിന്നും 16 മുർഖൻ കുഞ്ഞുങ്ങളേയും മൂന്ന് മൂർഖനുകളേയും പിടി കൂടി ചാക്കിലാക്കി.30 മുട്ടകൾ വിരിഞ്ഞിട്ടുണ്ടെന്നും ബാക്കി കുഞ്ഞുങ്ങൾ രക്ഷപെട്ടു.
വാവാ സുരേഷ് പാമ്പിനെ പിടിക്കുന്ന വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ഈ വീഡിയോ ഇവിടെ കാണാം