മകനായി അവസാന ഉരുളയും വാരികൊടുത്തു അവൾ മടങ്ങി; തീരാ നോവായി ഹെന്ന

Spread the love

തൃശ്ശൂർ: മകന് നിറഞ്ഞ സന്തോഷത്തോടെ ചോറു വാരി കൊടുക്കുമ്പോൾ അവൾ അറിഞ്ഞില്ല ഇത് അവസാന ഉരുളയാണെന്ന്. നാടിനു വീടിനു തീരാ നോവായി ഹെന്ന. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഹെന്ന രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെ കാലിൽ എന്തോ കടിച്ചതായി തോന്നി.

video
play-sharp-fill

പാമ്പു ആണെന്ന് മനസ്സിലായതോടെ ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു.
ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യയാണ് ഹെന്നയാണ് മരിച്ച ഹെന്ന. 28 വയസായിരുന്നു
സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.