
സ്വന്തം ലേഖകൻ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് ഉയരുന്ന പുക കൊച്ചിയിൽ തുടരുന്നു. കുണ്ടന്നൂർ, വൈറ്റില മേഖലയിൽ പുക വ്യാപിക്കുകയാണ്. ഇടപ്പള്ളി, പാലാരിവട്ടം, കലൂർ ഭാഗത്തെ പുക ഒഴിഞ്ഞു തുടങ്ങി. തീ നിയന്ത്രണ വിധേയമായെങ്കിലും പുക കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ആലപ്പുഴ, അരൂർ ഭാഗങ്ങളിൽ പുകയുടെ സാന്നിധ്യം ഉയർന്നുതന്നെയാണ്.
ബ്രഹ്മപുരത്തെ തീ അണയാതെ തുടരുന്നതോടെ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ചിരിക്കുകയാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുകയാണ്. അടുക്കള മാലിന്യം റോഡിലേക്ക് എത്തുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ഉയരുന്ന പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ചു ദിവസമായിട്ടും പ്രശ്നത്തിന് പൂർണ പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിനാൽ ജനകീയ സമര സമിതി ഇന്ന് പ്രതിഷേധിക്കും. കോൺഗ്രസും കൊച്ചി കോർപറേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. തീപിടിത്തത്തിൽ അട്ടിമറി ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരംഭിച്ച പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.