video
play-sharp-fill
സ്മാർട്ട് വാച്ച് ഉപയോഗം ആരോഗ്യത്തെ അപകടത്തിലാക്കിയേക്കാം!

സ്മാർട്ട് വാച്ച് ഉപയോഗം ആരോഗ്യത്തെ അപകടത്തിലാക്കിയേക്കാം!

ഇ ന്നത്തെ കാലത്ത് സ്മാർട്ട് വാച്ച്‌ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പല ബ്രാൻഡുകളില്‍ ഇറങ്ങുന്ന സ്മാർട്ട് വാച്ചുകള്‍ ഒരുപാട് ഫീച്ചറുകള്‍ ഉപഭാക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

ഉറക്കം, വ്യായാമം, ഹൃദയമിടിപ്പ്, ബി പി, സ്റ്റെപ് കൌണ്ട്, ഓക്സിജൻ ലെവല്‍ അങ്ങനെ നീളും ഫീച്ചറുകള്‍. പ്രായഭേദമന്യേ ഈ സ്മാർട്ട് വാച്ചില്‍ ആകൃഷ്ടരായി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ആളുകള്‍ ഇത് അറിയാതെ പോകരുത്. സ്മാർട്ട് വാച്ചിന്റെ ഉപയോഗം ആളുകളില്‍ ആരോഗ്യപരമായി ദോഷം ചെയ്യുന്നുണ്ടെന്ന് പഠന റിപ്പോർട്ട്.

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് സ്മാർട്ട് വാച്ചുകള്‍ കാണിക്കുന്ന ആരോഗ്യപരമായ ഡാറ്റകള്‍ തെറ്റാണെന്നാണ്. അതായത് സ്മാർട്ട് വാച്ചുകളില്‍ കാണിക്കുന്ന ഉറക്കം, വ്യായാമം, ഹൃദയമിടിപ്പ്, ബി പി, സ്റ്റെപ് കൌണ്ട്, ഓക്സിജൻ ലെവല്‍ എന്നിങ്ങനെ കാണിക്കുന്ന എല്ലാ ഡാറ്റകളും തെറ്റാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാർട്ട് വാച്ചുകളില്‍ കാണിക്കുന്ന ഹൃദയമിടിപ്പ് നില മൂന്ന് ശതമാനത്തോളം തെറ്റായാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കലോറി റേറ്റുകള്‍ കാണിക്കുന്നതിലും വലിയ വ്യത്യാസം ഉണ്ട്. 15 മുതല്‍ 21 ശതമാനം വരെയാണ് വ്യത്യാസം.ഇത്തരം വാച്ചുകളുടെ സഹായത്തോടെ ഉറക്കം അളക്കുന്നതിലും ഉണ്ട് 10 ശതമാനത്തോളം പിഴവ്. അത്കൊണ്ട് തന്നെ സ്മാർട്ട് വാച്ചുകള്‍ പൂർണമായും വിശ്വസിക്കരുത്.