
ആലപ്പുഴ :ആര്യാട് ഓടയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങി മധ്യവയസ്കന് പരിക്കേറ്റു.
ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് സർഗ ജംഗ്ഷനിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
കരുനാഗപ്പള്ളി ആലിൻകാട് കുന്നേൽ കിഴക്കേതിൽ സജീവിനാണ്(46) പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡരികിലെ സ്ലാബിനിടയിലൂടെ കാൽ തെന്നി ഓടയിലേയ്ക്ക് പോകുകയായിരുന്നു.
ആലപ്പുഴയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
പിന്നീട് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു