Spread the love

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ്. തിരുവനന്തപുരത്ത് രണ്ട് പേരെ ഫോർട്ട് പൊലിസ് പിടിക്കൂടി. അരുവിക്കര സ്വദേശകളായ അനില്‍ ബാബു, കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ധാനം ഇവർ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. നാല് പേരില്‍ നിന്നാണ് 25 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

പൂന്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടേറിയറ്റില്‍ മുൻപ് താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് തീരമേഖലയിലെ സുഹൃത്തുക്കളുമായി ചേർന്ന് തിരുവനന്തപുരം ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളില്‍ നിന്നായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്.

കഴിഞ്ഞ മാർച്ച്‌ മുതലാണ് അരുവിക്കരയില്‍ വാടകയ്ക്ക് താമസിച്ചു വന്ന അനില്‍ ബാബുവും പൂന്തുറ സ്വദേശി കൃഷ്ണനും ചേർന്ന് വ്യാപകമായി പണം തട്ടിയത് ഒരു ലക്ഷം രൂപയോളമാണ് ഓരോ ആളുകള്‍ക്കും നഷ്ടമായത്.

അമ്ബതോളം പേരില്‍ നിന്നും സെക്രട്ടേറിയറ്റിലെ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്ത് വിവിധ കാലങ്ങളിലായി ഇവർ ലക്ഷങ്ങളാണ് തട്ടിയത്.