ഇന്റർനാഷണൽ സ്‌കിൽ ഡവലപ്മെൻ്റ് സെന്റർ കോട്ടയത്ത് പ്രവർത്തനമാരംഭിക്കുന്നു: ഉദ്ഘാടനം ജൂൺ 15 – ന് പുതുപ്പള്ളിയിൽ

Spread the love

 

കോട്ടയം: കേന്ദ്ര സ്‌കിൽ ഡവലപ്‌മെൻറ് ആൻഡ് എൻ്റർപ്രണർഷിപ്പ് മന്ത്രാലയത്തിൻ്റെ കീഴിൽ പ്രവ ർത്തിക്കുന്ന നാഷ്‌ണൽ സ്‌കിൽ ഡവലപ്മെൻ്റ് കോർപ്പറേഷൻ, വേദിക് ഐ.എ.എസ് അക്കാദമി യുമായി ചേർന്ന് കോട്ടയം പുതുപ്പള്ളിയിലുള്ള ഗുഡ് ഷെപ്പേർഡ് ട്രെയിനിങ് സെന്ററിൽ ഇൻറർ നാഷണൽ സ്ക‌ിൽ ഡെവലപ്‌മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.

video
play-sharp-fill

ജൂൺ 15 ന് രാവിലെ 11 മണിക്ക് ഇൻ്റർനാഷണൽ സ്‌കിൽ ഡവലപ്‌മെൻ്റ് സെൻ്ററിന്റെ ഉദ്ഘാടനം കേര ള ഹൈക്കോടതി ജഡ്‌ജി ദേവൻ രാമചന്ദ്രനും ഇൻ്റർനാഷണൽ സ്‌കിൽ ഡെവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സഹകരണ , തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവനും നിർവഹിക്കും. ഗുഡ് ഷെപ്പേർഡ് ട്രെയിനിങ് അക്കാദമി ചെയർമാൻ ഡോ. വർക്കി അബ്രഹാം കച്ചാനത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

നിയുക്ത എംപി ഫ്രാൻസിസ് ജോർജ് , ചാണ്ടി ഉമ്മൻ എംഎൽഎ. ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂഹാനോൻ മാർ ഡയസ്കോറോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജ്, ബിഷപ് മാത്യു മോർ സിൽവാനൂസ്, എന്നിവർ ആശീർവാദപ്രസംഗങ്ങൾ നിർവഹിക്കും. വേദിക് ഐഎഎസ് അക്കാദമി ഡീൻ ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തും.

എംജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാ സ്‌റ്റ്യൻ, പി. എച്ച് കുര്യൻ ഐഎഎസ്, ജ്യോതിസ് മോഹൻ ഐആർഎസ്, ഫാ. സിജോ പന്തപ്പിള്ളിൽ, ബോബൻ തോമസ്, ജെയിംസ് മറ്റം. ജോർജ്ജ് സെബാസ്റ്റ്യൻ, നിബു ജേക്കബ്, പ്രജോ കച്ചാനത്ത് അബ്രാഹം എന്നിവർ ആശംസകൾ നേരും.

കേന്ദ്ര സ്‌കിൽ ഡവലപ്‌മെൻ്റ് ആൻഡ് എൻ്റർപ്രണർഷിപ്പ് മന്ത്രാലയത്തിൻ് കീഴിൽ 2021 ഒക്ടോബറിൽ സ്‌ഥാപിതമായ നാഷണൽ സ്‌കിൽ ഡെവലപ്മെൻറ് കോർപ്പറേഷൻ (NSDC), സ്കി ൽ ഇന്ത്യ പ്രോജക്ടിൻ്റെ കീഴിൽ ലക്ഷക്കണക്കിന് യുവജനങ്ങൾക്ക് ഓരോ വർഷവും വിവിധ സ്‌കിൽ സെക്ടറുകളിൽ പരിശീലനം നൽകുന്ന സ്‌ഥാപനമാണ്.

വിദ്യാർത്ഥിനീ വിദ്യാർത്ഥിക ളുടെ എംപ്ലോയബിലിറ്റി സ്‌കിൽ വർദ്ധിപ്പിച്ച് അവർക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഓരോ വർഷവും ലഭ്യമാകുന്ന തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രാപ്തത രാക്കുകയാണ് എൻഎസ്‌ഡിസിയുടെ ലക്ഷ്യം. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ നേടിക്കൊടുക്കുന്നതിന് എൻഎസ്‌ഡിസിക്ക് സാധിച്ചിട്ടുണ്ട്.

എൻഎസ്‌ഡിസി യുടെ കീഴിലുള്ള പുതിയൊരു സംരംഭമാണ് ഇൻറർനാഷണൽ സ്‌കിൽ ഡെവ ലപ്മെൻറ് സെൻറർ വിദേശരാജ്യങ്ങളിൽ ഇന്ന് ലഭ്യമായി കൊണ്ടിരിക്കുന്ന തൊഴിലവസരങ്ങളെ കുറിച്ച് വിശദമായി പഠിച്ച ആ തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് അഭ്യസ്തവിദ്യരായ യുവജനങ്ങളെ സഹായിക്കുകയാണ് എൻഎസ്‌ഡിസി ഇൻ്റർനാഷണൽ സ്‌കിൽ ഡവലപ്മെന്റ് സെന്ററിന്റെ ഉത്തരവാദിത്തം. കേരളത്തിൽ ആദ്യമായാണ് NSDC യുടെ കീഴിൽ ഇത്തരം ഒരു ഇൻ്റ ർനാഷ്ണൽ സ്കിൽ ഡവലപ്‌മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിക്കുന്നത്.

ഈ സെന്ററർ വഴി ഹെൽത്ത് ആൻഡ് ജീരിയാട്രിക് കെയർ, ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്, വിദേശ ഭാഷാപഠനം എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.