play-sharp-fill
കോൺഗ്രസിൽ പുതിയ വിവാദം: മുൻ മന്ത്രി വിഎസ് ശിവകുമാറിനെതിരായ  പരാതി നൽകിയതിന് പിന്നിൽ കെപിസിസി ഭാരവാഹിയാണെന്ന് സംശയം; ഗൂഡാലോചന ഉണ്ടെന്ന ആരോപണം ശക്തമാക്കി ഒരു വിഭാഗം

കോൺഗ്രസിൽ പുതിയ വിവാദം: മുൻ മന്ത്രി വിഎസ് ശിവകുമാറിനെതിരായ  പരാതി നൽകിയതിന് പിന്നിൽ കെപിസിസി ഭാരവാഹിയാണെന്ന് സംശയം; ഗൂഡാലോചന ഉണ്ടെന്ന ആരോപണം ശക്തമാക്കി ഒരു വിഭാഗം

സ്വന്തം ലേഖകൻ

തിരുവനന്തപുരം:മുൻ മന്ത്രി വിഎസ് ശിവകുമാറിനെതിരായ വിജിലൻസ് കേസ് കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തുടക്കമായി. .പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന ആരോപണം പാർട്ടിക്കുള്ളിൽ ശിവകുമാറിനെ അനുകൂലിക്കുന്ന നേതാക്കൾ .

 

 

 

 

വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവനന്തപുരം ജില്ലയിലെ നേതാക്കളിൽ നിന്നും വിവരം ശേഖരിക്കുന്നതയാണ് സൂചന.തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള കെപിസിസി ഭാരവാഹിയാണ് സംശയത്തിന്റെ നിഴലിൽ്.ശിവകുമാറിനെ എതിർക്കുന്ന നിലപാട് മുൻപ് പലപ്പോഴും സീകരിച്ചിട്ടുള്ള ഈ നേതാവിന് ശിവകുമാറിനെതിരെ ഉയർന്ന പരാതിയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അത് കോൺഗ്രസിൽ പുതിയ പൊട്ടിത്തെറി ഉണ്ടായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

നേരത്തെ വിഎസ് ശിവകുമാർ മന്ത്രിയായിരുന്ന സമയത്ത് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് തിരുവനന്തപുരം വഴുതയക്കാട് സ്വദേശി പരാതി നൽകിയതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.ഈ പരാതിക്ക് പിന്നിൽ കോൺഗ്രസ് നേതാവാണെന്ന ആരോപണമാണ് നിലവിൽ പാർട്ടിയിൽ ഉയർന്നിരിക്കുന്നത്.

 

 

 

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപെട്ട് മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ ബാങ്കിടപാടുകൾ വിജിലൻസ് അന്വേഷിക്കും.ഇതിനായി ബാങ്കുകളിൽ അപേക്ഷ നൽകും.ശിവകുമാറിന്റെ അടുപ്പകാരുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കും.വിജിലൻസ് റിപ്പോർട്ട് നലികിയതിനെ തുടർന്ന് എൻഫൊഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റും രേഖകൾ പരിശോധിക്കുകയാണ്.

 

 

 

പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസെടുക്കുക.സംഭവം കോൺഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കുന്നതിനിടയിൽ പരാതിക്ക് പിന്നിൽ കോൺഗ്രസ് നേതാവെന്ന ആരോപണം ഉയരുന്നത് കോൺഗ്രസിനെ തന്നെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്.അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ അന്വേഷണം നടത്തി വിവരം ശേഖരിച്ച് നടപടിയെടുക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്കം.