
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിച്ചു. ഇന്നു (തിങ്കൾ ) രാവിലെ എസ് എൻ ഡി പി യുണിയൻ പ്രസിഡന്റ് എം.മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി വി.എൻ . വാസവൻ പദയാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അനുഗ്രഹ പ്രഭാഷണം നടത്തി. ക്യാപ്റ്റൻ കെ.കെ.വിജയകുമാറിറ് കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് പതാക കൈമാറി.
ശ്രീ നാരായണ ഗുരു ശിവഗിരി തീർത്ഥാടനത്തിന് അനുമതി നല്കിയ നാഗമ്പടം മഹാദേവ ക്ഷേത്ര സന്നിധിയിലെ തേൻമാവിൻ ചുവട്ടിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. ജനുവരി 1 – ന് രാവിലെ 6.15-ന് പദയാത്ര ശിവഗിരിയിൽ എത്തിച്ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


