play-sharp-fill
ഫാ. ജോസ് പൂതൃക്കയിലും ശിക്ഷിക്കപ്പെടണം; അഭയയുടെ ശ്വാസകോശത്തില്‍ കിണറ്റിലെ വെള്ളമുണ്ടായിരുന്നു; അത്രയ്ക്ക് കഷ്ടതയനുഭവിച്ചാണ് മരിച്ചത് : മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ് പ്രതികരിക്കുന്നു

ഫാ. ജോസ് പൂതൃക്കയിലും ശിക്ഷിക്കപ്പെടണം; അഭയയുടെ ശ്വാസകോശത്തില്‍ കിണറ്റിലെ വെള്ളമുണ്ടായിരുന്നു; അത്രയ്ക്ക് കഷ്ടതയനുഭവിച്ചാണ് മരിച്ചത് : മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ് പ്രതികരിക്കുന്നു

സ്വന്തം ലേഖകന്‍

കോട്ടയം: ‘അഭയാകേസില്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രതി ഫാ.ജോസ് പൂതൃക്കയിലും ശിക്ഷിക്കപ്പെടണം. ശക്തമായ ശാസ്ത്രീയ തെളിവുകളും മറ്റുമുള്ളതിനാല്‍ പ്രതികള്‍ രക്ഷപ്പെടില്ല. വിചാരണയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവ്യൂ പെറ്റീഷന്‍ കോടതി പരിഗണനയിലുണ്ട്. അതിലും അനുകൂല വിധി ഉണ്ടാകും. സമാനമായ ശിക്ഷ തന്നെ ലഭിക്കുമെന്നാണ് വിശ്വാസം’ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പി. വര്‍ഗീസ് തോമസ് ശിക്ഷാവിധി അറിഞ്ഞ ശേഷം പ്രതികരിച്ചു.

ഇത് ദൈവ ശിക്ഷയാണ്. ഒരു തെറ്റും ചെയ്യാതെ ഒരു സാധു കന്യാസ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടുവെന്ന് കരുതിയാണ് കിണറ്റിലേക്ക് എറിഞ്ഞത്. ശ്വാസംമുട്ടിയാണ് അഭയ മരിച്ചത്. അവരുടെ ശ്വാസകോശത്തില്‍ കിണറ്റിലെ വെള്ളമുണ്ടായിരുന്നു. അത്രയ്്ക്കും കഷ്ടത അനുഭവിച്ചാണ് ആ പെണ്‍കുട്ടി മരിച്ചത്. അതിനുള്ള ശിക്ഷ കുറ്റക്കാര്‍ക്ക് ലഭിച്ചു.- അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത് ഇദ്ദേഹമായിരുന്നു. ആത്മഹത്യയാക്കി മാറ്റണമെന്ന് മേലുദ്യോഗസ്ഥനില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് വര്‍ഗീസ് സ്വമേധയ വിരമിക്കുകയായിരുന്നു.