ജയിലിൽ കിടന്നപ്പോൾ ചിദംബരത്തിനു വേണ്ടി സിങ് വിയും സിബലും ; സുപ്രീംകോടതിയിൽ സിങ് വിയ്ക്കും സിബലിനുമെതിരെ ചിദംബരം

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യുഡൽഹി: മുൻ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത ജാമ്യം നേടിയ ശേഷം ആദ്യമായി സുപ്രീംകോടതിയിലെത്തി. പ്രതിയായല്ല അഭിഭാഷകനായാണ് എത്തിയത് ആഭ്യന്തര കലാപ, വിവാഹമോചന കേസുകളിൽ കോൺഗ്രസ് നേതാക്കളും അഭിഭാഷകരുമായ അഭിഷേക് മനു സിങ് വി
, കപിൽ സിബൽ എന്നിവർക്കെതിരെയാണ് ചിദംബരം ഹാജരായത്.

ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരത്തിനു വേണ്ടി ഹാജരായി അദ്ദേഹത്തിന് ജാമ്യം ലഭിക്കാനായി വാദിച്ചവരാണ് സിബലും സിങ് വിയുമായിരുന്നുവെന്നതാണ് ഏറെ രസകരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം നാലിനായിരുന്നു 106 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ ചിദംബരം ജാമ്യത്തിലിറങ്ങിയത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ചിദംബരം പങ്കെടുക്കുന്നുണ്ട് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിശിത വിമർശനമാണ് ചിദംബരം ഇന്ന് സഭയിലുയർത്തിയത്