ഷൂട്ടിനിടെ ജ്യൂസ് കുടിച്ചു പിന്നാലെ കുഴഞ്ഞു വീണു, ചികിത്സയിലായിരുന്ന പ്രശസ്ത പിന്നണി ഗായിക റുക്സാന ബാനോ അന്തരിച്ചു ; സ്ലോ പോയിസൺ നൽകി എതിരാളിയായ ഗായിക കൊലപ്പെടുത്തിയതെന്ന് ആരോപണം ; മുൻപ് പലതവണ താരത്തിന് വധ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ബന്ധുക്കൾ

Spread the love

ഒഡിഷയിലെ പ്രശസ്ത പിന്നണി ഗായിക റുക്സാന ബാനോ (27) അന്തരിച്ചു. ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

video
play-sharp-fill

മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെങ്കിലും വിഷം നല്‍കിയാണ് ഗായികയെ കൊലപ്പെടുത്തിയതെന്ന് ആരോപണം ഉയർന്നു. സ്ലോ പോയിസൻ രീതിയിലാണ് റുക്സാനയെ കൊലപ്പെടുത്തിയതെന്നാണ് ഗായികയുടെ അമ്മയുടെ ആരോപണം. എന്നാല്‍ എതിരാളിയായ ഗായിക ആരാണെന്ന് അവർ വെളിപ്പെടുത്തിയില്ല.

നേരത്തെ റുക്സാനയ്‌ക്ക് കൊലപ്പെടുത്തുമെന്ന ചില ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും അവർ വെളിപ്പെടുത്തി. 15 ദിവസത്തിന് മുമ്ബ് ഒരു ഷൂട്ടിനിടെ ജ്യൂസ് കുടിച്ചതിന് ശേഷമാണ് റുക്സാന കുഴഞ്ഞു വീണതെന്ന് സഹോദരി റൂബി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഗസ്റ്റ് 27 ന് അവളെ ഭവാനിപട്ടണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഭീമാ ഭോയ് മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തു.

ബൊലാംഗീറിലെ ആശുപത്രിയും പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് ബർഗഡിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാതിരുന്നതോടെ എയിംസിലേക്ക് കൊണ്ടുവരികയായിരുന്നു. സോഷ്യല്‍ മീഡയയില്‍ സജീവമായിരുന്ന റുക്സാനയ്‌ക്ക് ഇൻസ്റ്റഗ്രാമില്‍ 189K ഫോളോവേഴ്സുണ്ട്.