ഭാവഗായകന് വിട നല്‍കി പ്രിയപ്പെട്ടവരും ആരാധകരും ; ആദരാഞ്ജലിയര്‍പ്പിച്ച് പ്രമുഖർ ; ചേന്ദമംഗലത്തെ തറവാട്ട് വീട്ടില്‍ നാളെ സംസ്‌കാരം
തൃശൂര്‍: ഭാവഗായകന്‍ പി ജയചന്ദ്രന് ഹൃദയാഞ്ജലിയോടെ പ്രിയപ്പെട്ടവരും ആരാധകരും. മമ്മൂട്ടി, ശ്രീകുമാരന്‍ തമ്പി, ബാലചന്ദ്ര മേനോന്‍, രമേശ് ചെന്നിത്തല, പെരുവനം കുട്ടന്‍മാരാര്‍, സത്യന്‍ അന്തിക്കാട്, മന്ത്രിമാരായ ആര്‍ ബിന്ദു, കെ രാജന്‍ തുടങ്ങിയവരടക്കം വന്‍ ജനാവലിയാണ് തൃശൂര്‍ സംഗീത നാടക അക്കാദമി ഹാളില്‍ പ്രിയ ഗായകന് ആദരമര്‍പ്പിക്കാനെത്തിയത്.
വി കെ ശ്രീകണ്ഠന്‍ എംപി, എംഎല്‍എമാരായ മുരളി പെരുനെല്ലി, പി ബാലചന്ദ്രന്‍, മേയര്‍ എംകെ വര്‍ഗീസ്, കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ, കല്‍ദായ സഭാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ഔഗിന്‍ കുര്യാക്കോസ്, സംവിധായകരായ കമല്‍, പ്രിയനന്ദന്‍, ജയരാജ്, സിബി മലയില്‍, സംഗീത സംവിധായകരായ വിദ്യാധരന്‍, ഔസേപ്പച്ചന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
നാളെ രാവിലെ 9 മണി മുതല്‍ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. വൈകിട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലം തറവാട്ട് വീട്ടില്‍ സംസ്കാരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗം. വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അര്‍ബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകള്‍ ലക്ഷ്മി. മകന്‍ ഗായകന്‍ കൂടിയായ ദിനനാഥന്‍.