
സ്വന്തം ലേഖകൻ
കോട്ടയം: മക്കൾ നിരപരാധികളാണെന്ന് അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈരാറ്റുപേട്ട സ്വദേശികളായ ശിബിലയുടെയും, ശാദുലുയുടെയും പിതാവ് പി എസ് അബ്ദുൾ കരീം.
കോടതി വിധി ദൗർഭാഗ്യകരമാണ്. കേസിൽ നിയമപോരാട്ടം തുടരുമെന്നും കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഹമ്മദാബാദിൽ സ്ഫോടനം നടക്കുമ്പോൾ ശാദുലിയും, ശിബിലയും ഇൻഡോർ ജയിലിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരായിരുന്നു.
ജയിലിൽ കഴിഞ്ഞിരുന്നവർ ഗൂഢാലോചനയിൽ പങ്കാളികളായി എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. പ്രതിചേർക്കപ്പെട്ടവർ പരസ്പരം അറിയുന്നവർ പോലുമല്ലെന്ന് പി എസ് അബ്ദുൾ കരീം പറഞ്ഞു.
മക്കൾക്ക് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു, ഉന്നത നീതിപീഠങ്ങളിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബ്ദുൾ കരീം കൂട്ടിച്ചേർത്തു.